വണ്ണം ഇനി പെട്ടെന്ന് കുറയ്ക്കാം, ഇത് ചേര്‍ത്ത് വെള്ളം കുടിച്ചാല്‍ മതി



നമ്മുടെ കറികളിൽ പ്രത്യേക സ്ഥാനമുണ്ട് ഗ്രാമ്പുവിന്. മാംസ വിഭവങ്ങൾ പാകം ചെയ്യുമ്പോഴും ഗരം മസാല തയാറാക്കുമ്പോഴും അവഗണിക്കാൻ കഴിയാത്ത സ്ഥാനമുള്ള സുഗന്ധവ്യഞ്ജനമാണിത്. കറികളിൽ മാത്രമല്ലാതെ, ആയുർവേദ മരുന്നുകളിലും ഗ്രാമ്പു ചേർക്കും. ശരീരഭാരം നിയന്ത്രിക്കാനും മെറ്റബോളിസം വർധിപ്പിക്കാനും സഹായിക്കും. നെയ്‌ച്ചോറിനും ബിരിയാണിക്കുമൊക്കെ ആകർഷകമായ ഗന്ധം സമ്മാനിക്കുന്ന  ഗ്രാമ്പുവിന്റെ ഗുണങ്ങളെക്കുറിച്ചറിയാം. മാംഗനീസ്, വിറ്റാമിൻ കെ, ഫൈബർ തുടങ്ങിയ പോഷകങ്ങൾ ഗ്രാമ്പുവിലുണ്ട്. ദഹന പ്രശ്നങ്ങളെ പ്രതിരോധിക്കാനും ഇൻഫ്ളമേഷൻ കുറയ്ക്കാനും ബാക്ടീരിയകളെ ചെറുക്കാനും വായുടെ ആരോഗ്യത്തിനുമിതു സഹായകരമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുവാനും ശരീരത്തിലെ അമിതമായ കൊഴുപ്പിനെ ഇല്ലാതെയാക്കാനും സഹായിക്കുന്ന ഘടകങ്ങൾ ഗ്രാമ്പുവിലുണ്ട്. ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഏറെ ഗുണകരമാണ്. ഗ്രാമ്പു ഉപയോഗിച്ച് തയാറാക്കുന്ന ചായ കുടിക്കുന്നത് ശരീര ഭാരം കുറയ്ക്കാനും ഉപകാരപ്രദമാണ്.
ഒരു ജഗ് നിറയെ വെള്ളമെടുക്കാം. കുറച്ച് ഗ്രാമ്പു അതിലേക്കിട്ടു ഒരു രാത്രി മുഴുവൻ വെയ്ക്കാം. പിറ്റേദിവസം ഈ വെള്ളം കുടിക്കാവുന്നതാണ്. ജലാംശം നിലനിർത്താനും ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങൾ വർധിപ്പിക്കാനും അമിതവണ്ണത്തിൽ നിന്നും രക്ഷനേടാനും ഈ വെള്ളം സഹായിക്കും. ഗ്രാമ്പു ഉപയോഗിച്ച് ചായ തയാറാക്കി കഴിക്കുന്നതും ശരീരത്തിനേറെ ഗുണകരമാണ്. നല്ലതുപോലെ തിളച്ച വെള്ളത്തിലേക്ക് കുറച്ച് ഗ്രാമ്പു ഇട്ടതിനു ശേഷം അഞ്ചു മുതൽ പത്തു മിനിട്ടു നേരം തിളപ്പിക്കാം. ഇനി അരിച്ചെടുത്ത് കുടിക്കാവുന്നതാണ്. ദഹനം മെച്ചപ്പെടുത്താനും വിശപ്പിനെ ശമിപ്പിക്കാനും ശരീര ഭാരം കുറയ്ക്കാനും ഈ ചായ സഹായിക്കും. 

രുചികരമായ വിഭവങ്ങൾ തയാറാക്കുമ്പോൾ അതിൽ ഗ്രാമ്പുവിന്റെ ഗന്ധവും രുചിയും കൂടിയുണ്ടെങ്കിൽ സ്വാദ് ഇരട്ടിക്കുമല്ലേ? സൂപ്പ്, സ്റ്റൂ, കറികൾ, എന്നിവയ്ക്ക് ഗ്രാമ്പുവിന്റെ മണവും ഗുണവും പകർന്നു നൽകാം. അധിക കലോറി ശരീരത്തിലെത്തുകയുമില്ല.

സ്മൂത്തികളിൽ  ഒരു നുള്ള് ഗ്രാമ്പു പൊടിച്ചത് ചേർക്കാവുന്നതാണ്. സ്മൂത്തിയ്ക്ക് ആരെയും ആകർഷിക്കുന്ന ഗന്ധം കൈവരുമെന്നു മാത്രമല്ല, ശരീരത്തിന് ഏറെ ഗുണകരവുമാണ്. ദഹനം എളുപ്പത്തിലാക്കാൻ കഴിയും, അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനുമിതു സഹായിക്കുന്നു. 
മഫിനുകൾ, കേക്കുകൾ, കുക്കീസ്‌ എന്നിവ തയാറാക്കുമ്പോൾ ഗ്രാമ്പുവും ചേർക്കാം. ഈ മധുര വിഭവങ്ങളുടെയെല്ലാം രുചി വർധിക്കുമെന്ന് മാത്രമല്ല, മധുരം അധികമുള്ള വിഭവങ്ങൾ കഴിക്കുമ്പോൾ ശരീര ഭാരം വർധിക്കുമെന്ന ഭയമില്ലാതെ രുചിയറിയുകയും ചെയ്യാം.  കട്ടൻ ചായ അല്ലെങ്കിൽ പാൽ ചായയിൽ ഗ്രാമ്പു, കറുവപ്പട്ട, ഏലയ്ക്ക, ഇഞ്ചി എന്നിവ ചേർക്കാം. വ്യത്യസ്തമായ രുചിയും ഗന്ധവും കൈവരും. ഈ ചായ കുടിക്കുന്നത് ദഹനം സുഗമമാക്കും. ശരീര ഭാരം നിയന്ത്രിക്കാൻ ശ്രമിക്കുന്നവർക്കും ഈ ചായ ഗുണകരമാണ്. കുടലിന്റെ ആരോഗ്യത്തിനും ഉത്തമമാണ്. 

അധികമായാൽ അമൃതും വിഷമെന്നതു പോലെ ഗ്രാമ്പു അധികം കഴിക്കുന്നതും നല്ലതല്ല. വയറുവേദന, ഛർദി, ഡയേറിയ തുടങ്ങിയവയ്ക്കു സാധ്യതയുണ്ട്. വളരെ കുറഞ്ഞ അളവിൽ മാത്രം ഗ്രാമ്പു കഴിക്കാൻ ശ്രദ്ധിക്കണം.

Benefits of Cloves for Weight Loss

Post a Comment

Previous Post Next Post