കാണാൻ സുന്ദരം തൊട്ടാൽ പൊള്ളും; ഇത് അപകടകാരിയായ ചെടി


യൂകെയിലെ ഈ വെള്ള പൂക്കൾ ആരെയും ആകർഷിക്കുന്നതാണ്. നദികളുടെയും കനാലുകളുടെയും തീരങ്ങളിലും പച്ചപ്പ് ധാരാളമുള്ള മേഖലകളിലുമൊക്കെ ഇത് കാണാനാകും. പക്ഷെ എന്താണിതിന്റെ പ്രത്യേകത എന്നല്ലേ? ഈ ചെടിയെ അങ്ങേയറ്റം സൂക്ഷിക്കണം എന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് സസ്യശാസ്ത്ര വിദഗ്ധർ.Read also

ഇതിന്റെ ഭംഗി കണ്ട് അരികിൽ എത്തുന്നവരെ പൊള്ളലേൽപ്പിക്കാൻ തക്കവണ്ണം അപകടകാരിയാണ് ഈ ചെടി. ജയന്റ് ഹോഗ്വീഡ് എന്നാണ് ഈ ചെടിയുടെ പേര്. യുകെയിലെ ഏറ്റവും അപകടകാരിയായ ചെടി എന്നാണ് ഈ ചെടി അറിയപ്പെടുന്നത്. ജൂൺ, ജൂലൈ മാസങ്ങളിലാണ് ഈ ചെടി വളരുന്നത്. ഇക്കാലയളവിൽ പല മേഖലകളിലും ഇവയെ കാണാനാകും.


പക്ഷെ എത്ര ഭംഗിയുണ്ടെങ്കിലും അബദ്ധത്തിൽ എങ്ങാനും ഇവയുടെ നീര് ശരീരത്തിൽ പറ്റിയാൽ മാരകമായി പൊള്ളലേൽക്കും. ഇത് ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന തരത്തിലുള്ള പാടുകളായി മാറും. ഏതാനും ദിവസങ്ങൾക്കു മുൻപ് ഈ ചെടി ജനവാസ മേഖലകളിൽ നിന്നും നീക്കം ചെയ്യാനെത്തിയ ഗാർഡനിങ് വിദഗ്ധനായ മാർട്ടിൻ ഫെർഗുസൺ എന്ന വ്യക്തിക്ക് സാരമായി പൊള്ളലേറ്റിരുന്നു.

ചികിത്സയിൽ തുടരുന്ന അദ്ദേഹം ബ്രിട്ടനിലെ ജനങ്ങളോട് അങ്ങേയറ്റം കരുതലോടെയിരിക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

Giant Hogweed

Post a Comment

Previous Post Next Post