വെയിലേറ്റ് മുഖം കരുവാളിച്ചോ..? എങ്കിൽ ഈ ഫേസ് പാക്കുകൾ ഒന്ന് ഉപയോ​ഗിച്ച് നോക്കൂ


















സൗന്ദര്യ സംരക്ഷണത്തിൽ ഏറ്റവും മുന്നിലാണ് കടലപ്പൊടി അല്ലെങ്കിൽ കടലമാവ്. മുഖത്തെ പാടുകൾ ഇല്ലാതാക്കാനും തിളക്കവും മൃദുലതയും കിട്ടാനുമെല്ലാം കടലമാവ് ചർമ്മത്തിൽ പതിവായി ഉപയോഗിക്കാം. ഇത് പല തരത്തിലുള്ള ചേരുവകളോടൊപ്പം ചേർത്തും പാക്കായി ചർമ്മത്തിൽ പ്രയോഗിക്കാം. 
പാർശ്വഫലങ്ങൾ ഒന്നും ഇല്ലാത്തതുകൊണ്ട് തന്നെ ഏത് ചർമ്മക്കാർക്കും ഉപയോഗിക്കാവുന്ന ഒന്നാണ് കടലമാവ്. കടലപ്പൊടിയിൽ സിങ്ക് ധാരാളമായി അടങ്ങിയിട്ടുണ്ട്. ചർമ്മത്തിന് തിളക്കവും മൃദുലതയും സിങ്ക് നൽകുന്നു. കൂടാതെ കടലമാവ് ഉപയോഗിക്കുന്നത് ചർമ്മത്തിലെ അധിക എണ്ണമയം ഇല്ലാതാക്കാനും സഹായിക്കുന്നു. 

ചർമ്മത്തിലെ നിർജ്ജീവ കോശങ്ങൾ നീക്കം ചെയ്യാൻ കടലമാവ് ഉപയോഗിക്കാം. ഇതിലെ നേർത്ത തരികൾ ചർമ്മത്തിൽ മികച്ച ഒരു സ്‌ക്രബ് ആയി പ്രവർത്തിക്കുന്നു.  കടലമാവിലെ ആന്റി ഓക്സിഡന്റുകൾ ചർമ്മത്തിന്റെ പ്രായമാക്കൽ ലക്ഷണങ്ങൾ ഒരു പരിധി വരെ തടയാൻ സഹായിക്കുകയും ചെയ്യുന്നു. മുഖത്തെ കരുവാളിപ്പ് മാറാൻ കടലമാവ് മൂന്ന് രീതിയിൽ ഉപയോഗിക്കാം...

ഒന്ന്...

രണ്ട് ടീ സ്പൂൺ കടലമാവിലേക്ക് രണ്ട് ടീ സ്പൂൺ തൈരും ചേർക്കുക. ഇതിലേയ്ക്ക് അല്പം റോസ് വാട്ടർ അല്ലെങ്കിൽ  വെള്ളം ചേർത്ത് നന്നായി യോജിപ്പിച്ച് മുഖത്ത് പുരട്ടാം. ടാൻ മാറി തിളക്കമുള്ള ചർമം ലഭിക്കാനും മൃദുവാക്കാനും ഈ പാക്ക് സഹായിക്കും.

രണ്ട്...

കടലമാവ്, തൈര്, നാരങ്ങാ നീര്, ഒരു നുള്ള് മഞ്ഞൾപൊടി എന്നിവയെല്ലാം നന്നായി യോജിപ്പിച്ച് ചർമ്മത്തിൽ പുരട്ടുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടുന്നത് മുഖത്തെ കരുവാളിപ്പ് മാറാൻ സഹായിക്കും.




മൂന്ന്...

രണ്ട് ടേബിൾ സ്പൂൺ കടലമാവ്, ഓരോ ടീസ്പൂൺ തേൻ എന്നിവ ചേർക്കുക. ഇതിലേയ്ക്ക് ഒരു മുട്ട നന്നായി അടിച്ചെടുത്ത് ചേർക്കണം. ഇവയെല്ലാം നന്നായി യോജിപ്പിച്ച ശേഷം ചർമ്മത്തിൽ പുരട്ടുക. സ്ഥിരമായി ഈ പാക്ക് ഇടുന്നത് ചർമത്തിൽ ചുളിവുകളും പാടുകളും അകറ്റാൻ സഹായകമാകും.

want bright glowing skin naturally at home try this face pack

Post a Comment

Previous Post Next Post