എപ്പോഴും തലവേദനയാണോ? ഡയറ്റില്‍ നിന്നും ഒഴിവാക്കാം ഈ എട്ട് ഭക്ഷണങ്ങള്‍...



ചിലര്‍ക്ക് എപ്പോഴും തലവേദനയാണ്. പല കാരണങ്ങൾ കൊണ്ടും തലവേദന വരാം. എപ്പോഴുമുള്ള തലവേദനയെ നിസാരമായി കാണരുത്. പല രോഗങ്ങളുടെയും ലക്ഷണമായി തലവേദന വരാം. എന്നാല്‍ ഭൂരിപക്ഷം തലവേദനകളും വൈദ്യസഹായം ഇല്ലാതെ ഒന്ന് വിശ്രമിച്ചാല്‍ തന്നെ മാറുന്നവയുമാണ്. അതേസമയം, അസഹനീയമായ വേദനയുമായി എത്തുന്ന ഒന്നാണ് മൈഗ്രേൻ. വെളിച്ചം കാണുമ്പോള്‍ തോന്നുന്ന ബുദ്ധിമുട്ട്, ഉച്ചത്തിലുള്ള ശബ്ദം, ഛര്‍ദ്ദി എന്നിവയാണ് മൈഗ്രേനിന്‍റെ പ്രധാന ലക്ഷണങ്ങള്‍. 

ചിലര്‍ക്ക് ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് മൈഗ്രേൻ കൂട്ടാനുള്ള സാധ്യതയുണ്ട്. ഇത്തരം മൈഗ്രേൻ ഒഴിവാക്കാന്‍ തലവേദന ഉണ്ടാക്കുന്ന കാരണങ്ങളിൽ നിന്നും  വിട്ടുനിൽക്കുക. അത്തരത്തില്‍ തലവേദനയെ കൂട്ടുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 
ഒന്ന്...

കഫൈന്‍ അടങ്ങിയ ഭക്ഷണങ്ങളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവ ചിലരില്‍ തലവേദന ഉണ്ടാക്കാം. അത്തരക്കാര്‍ കോഫി അധികമായി കുടിക്കുന്നത് അവസാനിപ്പിക്കുക.  

രണ്ട്... 

ചോക്ലേറ്റാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ചോക്ലേറ്റിൽ കഫൈന്‍, ബീറ്റാ-ഫെനൈലെഥൈലാമൈൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചിലരിൽ തലവേദന ഉണ്ടാക്കാം.

മൂന്ന്...

ചീസും ചിലരില്‍ തലവേദന വര്‍ധിപ്പിക്കാം. അതുകൊണ്ട് അത്തരക്കാര്‍ ചീസിന്റെ അമിതോപയോഗം കുറയ്ക്കുക. 

നാല്...

കൃത്രിമ മധുരം കഴിക്കുന്നതും ചിലരില്‍ തലവേദനയെ കൂട്ടാം. അതിനാല്‍ തലവദനയുള്ളവര്‍ മിതമായി മാത്രം മധുര പലഹാരങ്ങള്‍ കഴിക്കുക. 

അഞ്ച്...

എരുവ്, ഉപ്പ് തുടങ്ങിയ അധികമുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതും ചിലരില്‍ തലവേദന സാധ്യത ഉണ്ടാക്കും. അതിനാല്‍ പതിവായി തലവേദന ഉള്ളവര്‍ അച്ചാറു പോലെയുള്ളവ പൂര്‍ണമായും ഒഴിവാക്കുക.
ആറ്...

തൈര് പോലെ പുളിച്ച ഭക്ഷണങ്ങള്‍ കഴിക്കുന്നതും ചിലരില്‍ തലവേദനയുണ്ടാകാം. അതിനാല്‍ തലവേദന സ്ഥിരമായി വരുന്നവര്‍ ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുന്നത് കുറയ്ക്കുന്നതാണ് നല്ലത്. 

ഏഴ്...

ഐസ്ക്രീം പോലെ തണുത്ത ഭക്ഷണങ്ങളും ചിലര്‍ക്ക് തലവേദനയുണ്ടാക്കാം. അതിനാല്‍ തലവേദനയുള്ളപ്പോള്‍ ഇവ ഒഴിവാക്കുന്നതാണ് നല്ലത്. 

എട്ട്... 

അമിത മദ്യപാനം കൂട്ടുമെന്ന് ചില പഠനങ്ങള്‍ പറയുന്നു. അതിനാല്‍ ഇക്കാര്യവും ശ്രദ്ധിക്കുക.  

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

8 foods that trigger migraine

Post a Comment

Previous Post Next Post