നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് പാല്‍. കാത്സ്യം, വിറ്റാമിൻ ഡി, പ്രോട്ടീൻ തുടങ്ങിയ അവശ്യപോഷകങ്ങള്‍ മതിയായ അളവില്‍ അടങ്ങിയിരിക്കുന്ന പാല്‍ ശരീരത്തിന് ഏറ്റവും കൂടുതൽ ഊർജമേകുന്ന പാനീയമാണ്. എന്നാല്‍ പാലിനൊപ്പം ചില ഭക്ഷണങ്ങള്‍ ഒരുമിച്ച് കഴിക്കുന്നത് ചിലരില്‍ ദഹന പ്രശ്നങ്ങള്‍ ഉണ്ടാക്കും. അത്തരത്തില്‍ പാലിനൊപ്പം കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം...
ഒന്ന്...
പാലിന്‍റെ കൂടെ തക്കാളി കഴിക്കുന്നത് നല്ലതല്ല. തക്കാളിയിലെ ആസിഡ് ഘടകം പാലിനൊപ്പം കഴിക്കുമ്പോള്‍ ചിലരില്‍ ദഹന പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
രണ്ട്...
പാലും റാഡിഷും ഒരുമിച്ച് കഴിക്കുന്നതും ദഹനപ്രശ്നങ്ങൾ ഉണ്ടാക്കും.
മൂന്ന്...
പഞ്ചസാര അധികമടങ്ങിയ ഭക്ഷണങ്ങള്‍ പാലിനൊപ്പം കഴിക്കുന്നത് ചിലരില്‍ ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം.
നാല്...
പാലും നേന്ത്രപ്പഴവും ഒരുമിച്ച് കഴിക്കുന്നതും നല്ലതല്ല. സ്റ്റാർച്ച് കൂടുതലുള്ള വാഴപ്പഴവും പ്രോട്ടീന്‍ ധാരാളം അടങ്ങിയ പാലും കൂടി ചേരുമ്പോൾ ദഹിക്കാൻ പ്രയാസം ഉണ്ടാകും.
അഞ്ച്...
പാലും തണ്ണിമത്തനും ഒരുമിച്ച് ചേരുമ്പോൾ ദഹനപ്രശ്നങ്ങൾ ഉണ്ടാകും. ശരീരത്തിൽ വിഷാംശം ഉണ്ടാവുകയും ഛർദി ഉണ്ടാകുകയും ചെയ്യും.
ആറ്...
പാലും സിട്രസ് പഴങ്ങളും ഒരുമിച്ച് കഴിക്കുന്നതും നല്ലതല്ല. സിട്രസ് പഴങ്ങള്‍ അസിഡിക് ആണ്. അത് പാലില്‍ ചേരുമ്പോള്‍ പാല്‍ പിരിയുന്നു. അതിനാല്‍ പാലും നാരങ്ങ, ഓറഞ്ച് തുടങ്ങിയ സിട്രസ് പഴങ്ങള്‍ ഒരുമിച്ച് വയറ്റിലെത്തുന്നത് ചിലരില്‍ ദഹനപ്രശ്‌നം, വയറിളക്കം, അതിസാരം, ഛര്‍ദ്ദി തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം.
ഏഴ്...
പാലും പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങളും ഒരുമിച്ച് കഴിക്കരുത്. കാരണം പാല്‍ തന്നെ ധാരാളം പ്രോട്ടീന്‍ അടങ്ങിയവയാണ്. അതിനൊപ്പം വീണ്ടും പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ചാല്‍, അത് ശരീരഭാരം കൂടാന്‍ കാരണമാവുകയു ദഹന പ്രശ്നങ്ങള്‍ക്കും കാരണമാവുകയും ചെയ്യും.
എട്ട്...
പാലും മത്സ്യവും ഒരുമിച്ച് കഴിക്കുന്നത് ഗുരുതരമായ ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് പണ്ടുക്കാലത്തെ വൈദ്യന്‍മാരും പറയുന്നതാണ്.
ഒമ്പത്...
സോഡ പോലുള്ള കാർബണേറ്റഡ് പാനീയങ്ങളും വയറിനുള്ളില്‍ പാലിന്‍റെ ദഹനത്തെ തടസ്പ്പെടുത്തും.
പത്ത്...
പാലിനൊപ്പം മദ്യം കഴിക്കുന്നതും ഒഴിവാക്കണം.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
10 Foods You Should Never Pair With Milk
Tags:
Food