സസ്പെൻഷന് പിന്നാലെ ഞെട്ടിക്കുന്ന തീരുമാനമെടുത്ത് മെസി, പിഎസ്‍ജി വിടുമെന്ന് പ്രഖ്യാപിച്ചു, പുതിയ ക്ലബിലും സൂചന!




















പാരിസ്: ക്ലബ് അധികൃതരുടെ സസ്പെൻഷൻ തീരുമാനത്തിന് പിന്നാലെ പി എസ് ജി വിടുമെന്ന് വ്യക്തമാക്കി ലിയോണൽ മെസി. ഈ സീസണോടെ പി എസ് ജി വിടാനാണ് അർജന്‍റീന നായകന്‍റെ തീരുമാനം. ജൂണിൽ അവസാനിക്കുന്ന കരാർ പുതുക്കില്ലെന്ന് മെസ്സി ക്ലബിനെ അറിയിച്ചു. സൗദി സന്ദർശനത്തിന്‍റെ പേരിൽ ക്ലബ് രണ്ടാഴ്ചത്തെ വിലക്ക് ഏർപ്പെടുത്തിയതിന്  പിന്നാലെയാണ് മെസ്സിയുടെ തീരുമാനം. 2021ൽ ബാഴ്സലോണയിൽ നിന്നാണ് മെസ്സി പി എസ് ജിയിലെത്തിയത്. വരുന്ന ട്രാൻസ്ഫർ ജാലകത്തിൽ മെസ്സി ബാഴ്സലോണയിലേക്ക് തന്നെ മടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം ക്ലബിന്റെ അനുമതിയില്ലാതെ സൗദി അറേബ്യ സന്ദർശിച്ചതിന്റെ പേരിലാണ് മെസിക്കെതിരെ നടപടിയെടുത്തത്. രണ്ടാഴ്ചത്തേക്ക് ക്ലബിൽ നിന്ന് മെസിയെ സസ്പെൻഡ് ചെയ്യുകയായിരുന്നു. സസ്പെൻഷൻ കാലത്ത് ക്ലബിൽ പരിശീലനത്തിന് പോലും താരത്തിന് അനുമതി നൽകില്ലെന്നും ക്ലബ് അധികൃതർ വ്യക്തമാക്കിയിരുന്നു. സസ്പെൻഷൻ കാലത്ത് മെസിക്ക് ക്ലബിൽ നിന്ന് പ്രതിഫലവും ലഭിക്കില്ല. സൗദിയിൽ പോകാൻ അനുമതി ചോദിച്ചെങ്കിലും ക്ലബ് അധികൃതർ നിഷേധിച്ചിരുന്നു. ഇതോടെയാണ് മെസി കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയത്. സൗദി അറേബ്യയുടെ ടൂറിസം അബാസഡറാണ് ലയണൽ മെസി. അനുമതിയില്ലാതെ അംബാസിഡർ ആയതിന് പിഴയും മെസി നൽകണം. ക്ലബ് നടപടിയെടുത്തതോടെ ലീഗ് വണ്ണിലെ ആദ്യ രണ്ട് മത്സരങ്ങൾ മെസിക്ക് നഷ്ടമാകും. പി എസ് ജിയുമായുള്ള രണ്ട് വർഷത്തെ കരാർ കാലാവധി അവസാനിക്കാനിരിക്കെ മെസി ക്ലബ് വിടുമെന്ന അഭ്യൂഹം നേരത്തെ തന്നെ ഉണ്ടായിരുന്നു.

Lionel Messi dicide to leave psg after this season

Post a Comment

Previous Post Next Post