കടയിൽ പോയിട്ടും റേഷൻ കിട്ടിയില്ലെങ്കിൽ അലവൻസ്; ആനുകൂല്യം പിങ്ക്, മഞ്ഞ കാർഡ് ഉടമകൾക്ക്

















കോഴിക്കോട്: റേഷൻകടയിൽ പോയിട്ടും റേഷൻ കിട്ടിയില്ലെങ്കിൽ പകരം അലവൻസായി പണം കിട്ടും. സംസ്ഥാനത്തെ പിങ്ക്, മഞ്ഞ റേഷൻ കാർഡ് ഉടമകൾക്കാണ് ഈ ആനുകൂല്യം. 2013ലെ ഭക്ഷ്യ ഭദ്രതാ നിയമപ്രകാരമുള്ള ഭക്ഷ്യ ഭദ്രതാ അലവൻസാണ് നൽകുന്നത്.
സമീപകാലത്ത് ഇ–പോസ് മെഷീനുകൾ പണി മുടക്കിയതു മൂലം റേഷൻ കിട്ടുന്നില്ലെന്ന പരാതി വ്യാപകമായി ഉയരാറുണ്ട്. ഇ–പോസ് മെഷീൻ തകരാർ മൂലമോ റേഷൻകട ഉടമയുടെ വീഴ്ച കൊണ്ടോ റേഷൻ കിട്ടിയില്ലെങ്കിൽ അലവൻസിന് അപേക്ഷിക്കാം. കടയിൽ പോയിട്ടും റേഷൻ കിട്ടാതിരിക്കുകയോ അർഹതപ്പെട്ട അളവ് പൂർണമായും കിട്ടാതിരിക്കുകയോ ചെയ്താലാണ് ഉപഭോക്താവ് അതതു ജില്ലയിലെ എഡിഎമ്മിന് അപേക്ഷ നൽകേണ്ടത്. അപേക്ഷ നൽകി മൂന്നാഴ്ചയ്ക്കകം കാർഡ് ഉടമയ്ക്ക് പണം നൽകണമെന്നാണ് നിയമം.

2013ൽ നിലവിൽ വന്ന നിയമമാണെങ്കിലും ഇതുസംബന്ധിച്ച് പൊതുജനങ്ങൾക്ക് അറിവില്ലെന്ന് ഭക്ഷ്യ കമ്മിഷൻ ചെയർമാൻ കെ.വി.മോഹൻകുമാർ പറഞ്ഞു. കഴിഞ്ഞ വർഷം മാത്രം ഇത്തരത്തിലുള്ള 29 കേസുകളിൽ കമ്മിഷൻ ഇടപെട്ട് പണം കൊടുത്തതായും കമ്മിഷൻ ചെയർമാൻ പറഞ്ഞു.

Allowance if ration not given

Post a Comment

Previous Post Next Post