രാജ്യത്തെമ്പാടും 5ജി സേവനം തകൃതിയായി നടപ്പാക്കി വരുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ പ്രമുഖ ഇകൊമേഴ്സ് സ്ഥാപനമായ ആമസോണ്‍ പുതിയ ആശയവുമായി എത്തിയിരിക്കുകയാണ്. തങ്ങളുടെ ഫിഫ്ത് ഗിയര്‍ സ്റ്റോര്‍ (5th Gear store) വഴി മാര്‍ച്ച് 5-9 വരെയാണ് വില്‍പ്പന. ആപ്പിള്‍, സാംസങ്, വണ്‍പ്ലസ്, ഒപ്പോ, റെഡ്മി, ഐക്യൂ തുടങ്ങിയ കമ്പനികളുടെ ഫോണുകളാണ് വില കുറച്ചു വാങ്ങാന്‍ സാധിക്കുക. സ്റ്റോര്‍ വഴിയുള്ള വില്‍പ്പനയില്‍ 10,499 രൂപ മുതല്‍ 5ജി ഫോണുകള്‍ ലഭ്യമണ്. അതിനു പുറമെ എക്സ്ചേഞ്ച് വഴി 14,000 രൂപ വരെയും കിഴിവു നേടാം. കൂടാതെ, 12 മാസം വരെ തവണ വ്യവസ്ഥയിലും ഫോണുകള്‍ സന്തമാക്കാം.
ആമസോണ്‍ പ്രൈം ഫ്രീ
ഇങ്ങനെ വാങ്ങുന്ന ചില ഫോണുകള്‍ക്കൊപ്പം 1499 രൂപ ചിലിവിടേണ്ട 12 മാസത്തെ ആസോണ്‍ പ്രൈം അംഗത്വം ഫ്രീയായി നല്‍കുന്നുമുണ്ട് കമ്പനി.
Read also: ചാർജിങ് ഇനി ഫാസ്റ്റാക്കാം : അഞ്ച് മിനിറ്റിനുള്ളിൽ ഒരു സ്മാർട്ട്ഫോൺ പൂർണ്ണമായി ചാർജ് ചെയ്യാം
കൂടുതൽ ഓഫറുകൾ ചുവടെ👇
ആപ്പിള്‍ ഐഫോണ്‍ 13 61,499 രൂപയ്ക്ക്
ഇരട്ട 12 എംപി ക്യാമറകള്‍ ഉള്ള ഐഫോണ്‍ 13 തുടക്ക വേരിയന്റ് ഇപ്പോള്‍ 61,499 രൂപയ്ക്കു വാങ്ങാം. ബാങ്ക് ഓഫ് ബറോഡ ക്രെഡിറ്റ് കാര്‍ഡ് ഉള്ളവര്‍ക്ക് 1500 രൂപ കിഴിവ് ലഭിക്കും.
സാംസങ് ഗ്യാസക്സി എസ്23 അള്‍ട്രാ 1,16,999 രൂപ മുതല്‍
സാംസങ് അടുത്തിടെ 200എംപി അഡാപ്റ്റിവ് പിക്സല്‍ സാങ്കേതികവിദ്യയുള്ള ക്യാമറയുമായി ഇറക്കിയ ഫ്ളാഗ്ഷിപ് ഫോണും ആമസോണ്‍ ഡിസ്കൗണ്ട് നല്കി വില്‍ക്കുന്നുണ്ട്. തുടക്ക വേരയിന്റിന് 1,16,999 രൂപയാണ് വില. എക്സ്ചേഞ്ച് വഴി 14,000 രൂപ വരെ ലാഭിക്കാം. തവണ വ്യവസ്ഥയിലും ലഭിക്കും. പലിശ ഇല്ലാതെ 9 മാസത്തെ തവണ വ്യവസ്ഥയിലും വാങ്ങാം.
വണ്‍പ്ലസ് 11ആര് 5ജി 56,999 രൂപയ്ക്ക്
അതിവേഗ ചാര്‍ജിങ്, ക്രിപ്റ്റോ-വെലോസിറ്റി ചാര്‍ജിങ് 50എംപി പ്രധാന ക്യാമറ, 48എംപി അള്‍ട്രാ വൈഡ്, 16എംപി മുന്‍ ക്യാമറ തുടങ്ങിയ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ച് ഇറക്കിയിരിക്കുന്ന വണ്‍പ്ലസ് 11 5ജി ഇപ്പോള്‍ 56,999 രൂപയ്ക്കു വാങ്ങാം. പുറമെ, 4ജി ഫോണ്‍ എക്സ്ചേഞ്ച് ചെയ്താല്‍ 2000 രൂപ അധിക കിഴിവ് നല്‍കും. കൂടാതെ, 12 മാസ പലിശരഹിത തവണ വ്യവസ്ഥയിലും ഫോണ്‍ ലഭിക്കും.
ടെക്നോ ഫാന്റം എക്സ്2 പ്രോ 5ജി 49,999 രൂപയ്ക്ക്
ഇതിനു ശക്തിപകരുന്നത് 4എന്‍എം സാങ്കേതികവിദ്യയില്‍ തീര്‍ത്ത ലോകത്തെ ആദ്യത്തെ പ്രൊസസര്‍ എന്ന ഖ്യാതിയുള്ള ഡിമെന്‍സിറ്റി 9000 ചിപ്പ് ആണ്. എഐ പ്രൊസസര്‍ ജിപിയുഉം ഉണ്ട്. ബാറ്ററി 5160 എംഎഎച് ആണ്. പലിശയില്ലാത്ത 12 മാസത്തെ തവണ വ്യവസ്ഥ, 12 മാസത്തേക്ക് ഫ്രീ ആമസോണ്‍ പ്രൈം തുടങ്ങിയ ഓഫറുകളും ഉണ്ട്.
ലാവാ ബ്ലെയ്സ് 5ജി 10,449 രൂപയ്ക്ക്
ഇന്ത്യയില്‍ ഇപ്പോള്‍ വാങ്ങാവുന്ന ഏറ്റവും വില കുറഞ്ഞ 5ജി ഫോണുകളിലൊന്നായ ലാവാ ബ്ലെയ്സ് 5ജി 10,449 രൂപയ്ക്ക് സ്വന്തമാക്കാം. ഡിമെന്‍സിറ്റി 700 ആണ് പ്രൊസസര്‍. സ്ക്രീന്‍ 6.5-ഇഞ്ച് വലിപ്പമുള്ള എച്ഡി ഡിസ്പ്ലെയാണ്. 5000എംഎഎച് ബാറ്ററിയും ഉണ്ട്. പിന്നില്‍, 50എംപി എഐ ട്രിപ്പിള്‍ എഐ ക്യാമറാ സിസ്റ്റം ആണ് ഉള്ളത് എന്ന് ടെക്നോ പറയുന്നു.
ഐക്യൂ സെഡ്6 5ജി 12,999 രൂപയ്ക്ക്
സ്നാപ്ഡ്രാഗണ്‍ 4 ജെന്‍ 1 പ്രൊസസര്‍ ഉപയോഗിച്ച് ലോകത്ത് ആദ്യമായി പുറത്തിറക്കിയ ഫോണാണ് ഐക്യൂ സെഡ്6 5ജി. ഇതിപ്പോള്‍ 12,999 രൂപയ്ക്ക് വാങ്ങആം.എക്സ്ചേഞ്ച് ഓഫര്‍ വഴി 1000 രൂപയും കിഴിവു നല്കുന്നു. ഫോണിന് 50എംപി ഐ ഓട്ടോഫോക്കസ് ക്യാമറയും ഉണ്ട്.
റെഡ്മി നോട്ട് 12 5ജി 16,499 രൂപയ്ക്ക്
റെഡ്മിയുടെ നോട്ട് 12 5ജി ഫോണ്‍ 16,499 രൂപയ്ക്ക് സെയിലില്‍ വില്‍പ്പനയ്ക്കു വച്ചിരിക്കുന്നു. സ്നാപ്ഡ്രാഗണ്‍ 4 ജെന്‍ 1 ആണ് പ്രൊസസര്‍. അമോലെഡ് ഡിസ്പ്ലെയുമുണ്ട്. അതിവേഗ ഡൗണ്‍ലോഡ് സപ്പോര്‍ട്ടു ചെയ്യുന്നതാണ് തങ്ങളുടെ ഫോണെന്ന് ഷഓമി പറയുന്നു. എക്സ്ചേഞ്ച് വഴി 2000 രൂപ കിഴിവും, 6 മാസത്തെ പലിശ രഹിത തവണ വ്യവസ്ഥ ഓഫറും ഉണ്ട്.
മറ്റു ഫോണുകളുടെ കിഴിവുകള്‍ ഇപ്രകാരം
റിയല്‍മി നാര്‍സോ 17,999 രൂപ. വണ്‍പ്ലസ് നോര്‍ഡ് സിഇ ലൈറ്റ് 5ജി 18999 രൂപ.
ഐക്യൂ നിയോ 7 5ജി 28499 രൂപ തുടങ്ങിയവയാണ്.
Amazon summer sale - 5G smartphone offer