ഒറ്റപ്പാലത്തെ എയ്ഡഡ് സ്കൂളിൽ നിന്ന്‌ കാണാതായ 4 ആൺകുട്ടികളെയും കോഴിക്കോട് നിന്ന് കണ്ടെത്തി; കുട്ടികൾ ചൈൽഡ് ലൈനിൽ
കോഴിക്കോട്: ഒറ്റപ്പാലത്തെ എയ്ഡഡ് സ്കൂളിൽ നിന്ന്‌ കാണാതായ 4 ആൺകുട്ടികളെ കോഴിക്കോട് നിന്ന് കണ്ടെത്തി. ഒറ്റപ്പാലം പൊലീസ് അറിയിച്ചതിനെ തുടർന്ന് കോഴിക്കോട് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ആണ് കുട്ടികളെ കണ്ടെത്തിയത്. കുട്ടികളെ ചൈൽഡ് ലൈനിന് കൈമാറിയിട്ടുണ്ട്. ഒറ്റപ്പാലം പൊലീസ് കോഴിക്കോട്ടേക്ക് തിരിച്ചിട്ടുണ്ട്.


Read alsoഅക്ഷയകേന്ദ്രങ്ങൾ നാളെ കരിദിനം ആചരിക്കും

സ്കൂളിലേക്കെന്ന് പറഞ്ഞാണ് ഇവർ വീട്ടിൽ നിന്ന് ഇറങ്ങിയതെന്ന് വീട്ടുകാർ പറയുന്നു. തിരികെ വീട്ടിൽ എത്താത്തതിനെ തുടർന്ന് സ്കൂൾ അധികൃതർ രക്ഷിതാക്കളുമായി ബന്ധപ്പെട്ടപ്പോഴാണ് ഇവരെ കാണാനില്ലെന്ന വിവരം അറിയുന്നത്. ഒറ്റപ്പാലം റെയിൽവേ സ്റേഷനിൽ നിന്ന് കുട്ടികൾ ട്രെയിൻ കയറുന്നത് കണ്ടതായി റെയിൽവേ സ്റ്റേഷനിൽ ഉണ്ടായിരുന്ന യാത്രക്കാർ പറഞ്ഞിരുന്നു.

ഒറ്റപ്പാലം റെയിൽവേ സ്റേഷനിൽ നിന്ന് വാളയാറിലേക്കാണ് ഇവർ ടിക്കറ്റ് എടുത്തിരുന്നതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട് നിന്ന് കുട്ടികളെ കണ്ടെത്തിയത്. ഇവർ എന്തിനാണ് ഒരുമിച്ച് നാടു വിട്ടതെന്ന കാര്യം ഇപ്പോഴും വ്യക്തമല്ല. ഒറ്റപ്പാലം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

missing boys from ottapalam aided school found

Post a Comment

Previous Post Next Post