ഹോളി 2023: നിറങ്ങളില്‍ ആറാടി ഉല്ലസിക്കൂ; പക്ഷേ ചര്‍മത്തെ മറക്കരുത്

















നിറങ്ങളുടെ ഉത്സവമായ ഹോളി ഉത്തരേന്ത്യയില്‍ മാത്രമല്ല ഇപ്പോള്‍ കേരളത്തിലും ആഘോഷപൂര്‍വം കൊണ്ടാടപ്പെടുന്നുണ്ട്. നിറങ്ങള്‍ പരസ്പരം തൂകാനും സന്തോഷിക്കാനും എല്ലാവര്‍ക്കും താത്പര്യമാണെങ്കിലും ഹോളി ആഘോഷം സെന്‍സിറ്റീവ് ചര്‍മ്മം ഉള്ളവരില്‍ നേരിയ ആശങ്കയും സൃഷ്ടിക്കാറുണ്ട്. പല നിറങ്ങള്‍ മുഖത്ത് തൂകുന്നത് മുഖക്കുരു ഉള്‍പ്പെടെയുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നതാണ് ഇത്തരക്കാരുടെ ആശങ്ക. ചര്‍മ്മ പ്രശ്‌നങ്ങളെ അല്‍പം പോലും ഭയക്കാതെ നിറങ്ങളില്‍ ആറാടാന്‍ ഇക്കാര്യങ്ങള്‍ മറക്കരുത്. 
  • ഹോളി ആഘോഷത്തിന് മുന്‍പ് ചര്‍മ്മത്തിലും മുടിയിലും വെളിച്ചെണ്ണ തേക്കുന്നത് നിറങ്ങള്‍ ചര്‍മ്മത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നതിന്റെ തോത് കുറയ്ക്കുന്നു
  • ഹോളി ആഘോഷത്തിന് മുന്‍പും ശേഷവും ഐസ് കട്ടകള്‍ കൊണ്ട് മസാജ് ചെയ്യുന്നത് നിറങ്ങള്‍ കൊണ്ടുള്ള ദോഷങ്ങള്‍ മാറാന്‍ ഉത്തമമാണ്.
  • വളരെ മൈല്‍ഡും മൃദുവുമായ ഫേസ്‌വാഷ് ഉപയോഗിച്ച് വേണം നിറങ്ങള്‍ കഴുകിക്കളയാന്‍.










  • മുഖം കഴുകിയ ശേഷം മോയ്ച്യുറൈസിങ് ക്രീം ഉപയോഗിക്കണം.
  • നിര്‍ബന്ധമായും പകല്‍ സമയത്താണ് ആഘോഷമെങ്കില്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കണം.
  • ധാരാളം വെള്ളം കുടിക്കുന്നത് ചര്‍മ്മ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു.
  • നിറങ്ങളില്‍ നിന്ന് കണ്ണുകളെ സംരക്ഷിക്കുന്നതിനായി സണ്‍ ഗ്ലാസുകള്‍ ഉപയോഗിക്കാം.

follow these Hacks to protect your Skin during Holi 2023


Post a Comment

Previous Post Next Post