മത്തങ്ങ വിത്തിന്റെ ചില ആരോ​ഗ്യ​ഗുണങ്ങളറിയാം



മത്തങ്ങ വിത്തിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ഇവയ്ക്ക് നിരവധി ഔഷധ ​ഗുണങ്ങളുമുണ്ട്. 
ദഹനത്തെ സഹായിക്കുന്ന നാരുകളാൽ സമ്പുഷ്ടമാണ് മത്തങ്ങ വിത്തുകൾ. ആന്റിഓക്‌സിഡന്റുകളുടെയും ഫൈറ്റോകെമിക്കലുകളുടെയും സാന്നിധ്യം നല്ല പ്രതിരോധശേഷി ഉറപ്പാക്കുകയും വൈറൽ അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. മത്തങ്ങയിൽ കുക്കുർബിറ്റിൻ എന്ന അമിനോ ആസിഡും മുടി വളർച്ചയെ സഹായിച്ചേക്കാം.
പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പ്, നാരുകൾ എന്നിവയുടെ മികച്ച ഉറവിടമായതിനാൽ മത്തങ്ങ വിത്തുകൾ പോഷകഗുണമുള്ളതാണ്. സിങ്ക്, മഗ്നീഷ്യം, മാംഗനീസ്, ചെമ്പ്, ആന്റിഓക്‌സിഡന്റുകൾ, ഫൈറ്റോസ്റ്റെറോളുകൾ തുടങ്ങിയ പോഷകങ്ങളുടെ ഉറവിടമാണ് മത്തങ്ങ വിത്ത്.

ഹൃദയാരോ​ഗ്യത്തിന് ഗുണം ചെയ്യുന്ന ആരോഗ്യകരമായ കൊഴുപ്പുകളും നാരുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ വിത്തുകളിൽ മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ അടങ്ങിയിരിക്കുന്നു. ഇത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും രക്തത്തിലെ നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കാനും സഹായിക്കുന്നു. വിത്തുകളിലെ മഗ്നീഷ്യം രക്തസമ്മർദ്ദം ക്രമപ്പെടുത്താൻ സഹായിക്കുന്നു.

മത്തങ്ങ വിത്തിൽ സെറോടോണിൻ എന്ന ന്യൂറോകെമിക്കൽ അടങ്ങിയിട്ടുണ്ട്. മത്തങ്ങ വിത്തുകളിൽ ട്രിപ്റ്റോഫാൻ എന്ന അമിനോ ആസിഡാണ് കൂടുതലായി ഉള്ളത്‌. ഇത് ശരീരത്തിലെ സെറോടോണിൻ ആയി മാറുകയും നല്ല ഉറക്കം കിട്ടുന്നതിനും സഹായകമാണ്. 

മത്തങ്ങ വിത്തുകൾക്ക് ആൻറി-ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ ഉണ്ടെന്നും ആർത്രൈറ്റിസ് വേദന കുറയ്ക്കുമെന്നും അറിയപ്പെടുന്നു. സന്ധികളിലെ വേദന പരിഹരിക്കാൻ മത്തങ്ങ വിത്ത് മികച്ചൊരു പ്രതിവിധിയാണ്.
ഉയർന്ന അളവിൽ സിങ്ക് അടങ്ങിയിട്ടുള്ളതിനാൽ പുരുഷന്മാരുടെ പ്രത്യുൽപാദനശേഷി വർദ്ധിപ്പിക്കുന്നതിനും പ്രോസ്‌റ്റേറ്റ് പ്രശ്‌നങ്ങൾ തടയുന്നതിനും ഉപയോഗപ്രദമാണ്. പ്രോസ്റ്റേറ്റ് കാൻസറിനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന DHEA (Di-hydro epi-androstenedione) മത്തങ്ങ വിത്തുകളിൽ അടങ്ങിയിട്ടുണ്ട്.
പ്രമേഹരോഗികൾ ദെെനംദിന ഭക്ഷണത്തിൽ മത്തങ്ങ വിത്തുകൾ ഉൾപ്പെടുത്തുക. ഇൻസുലിൻ നിയന്ത്രണം മെച്ചപ്പെടുത്താനും ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാനും മത്തങ്ങ വിത്തുകൾ സഹായിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ സഹായിക്കുന്നു. നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കും. മത്തങ്ങ വിത്തിൽ കുക്കുർബിറ്റിൻ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് മുടി വളർച്ചയ്ക്ക് സഹായകമാണ്. 
health benefits eating pumpkin seed

Post a Comment

Previous Post Next Post