ആർത്തവകാലം പലർക്കും വേദനയുടെ ദിവസങ്ങളാണ്. ശാരീരിക വേദനയോടൊപ്പം ഹോർമോണുകളുടെ വ്യത്യാസം മൂലമുണ്ടാകുന്ന മാനസിക പ്രശ്നങ്ങളും പലര്‍ക്കുമുണ്ട്. ആർത്തവദിവസങ്ങളില്‍ ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. അത്തരത്തില്‍ ആർത്തവ ദിനങ്ങളില്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പഴങ്ങളെ പരിചയപ്പെടാം...
ഒന്ന്...
നേന്ത്രപ്പഴം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പൊട്ടാസ്യം ധാരാളം അടങ്ങിയ നേന്ത്രപ്പഴം കഴിക്കുന്നത് ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കും.
രണ്ട്...
ബെറി പഴങ്ങളാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകള്‍, ഫൈബര്‍, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ അടങ്ങിയ ബ്ലൂബെറി, സ്ട്രോബെറി തുടങ്ങിയ ബെറി പഴങ്ങള്‍ കഴിക്കുന്നത് ആർത്തവ വേദന കുറയ്ക്കാനും ശരീരത്തിന് വേണ്ട ഊര്‍ജം പകരാനും സഹായിക്കും.
മൂന്ന്...
ഓറഞ്ചാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ ഓറഞ്ച് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ആര്‍ത്തവസമയത്തെ വേദന കുറയ്ക്കാൻ സഹായിക്കും. രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഇവ സഹായിക്കും.
നാല്...
പൈനാപ്പിളാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 'ബ്രോംലൈന്‍' എന്ന ഒരു എൻസൈം പൈനാപ്പിളിൽ ഉണ്ട്. ഇത് ആര്‍ത്തവസമയത്തെ വേദന കുറയ്ക്കാൻ സഹായിക്കും.
അഞ്ച്...
തണ്ണിമത്തനാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വെള്ളം ധാരാളം അടങ്ങിയ തണ്ണിമത്തന്‍ കഴിക്കുന്നത് ആര്‍ത്തവസമയത്ത് വയര്‍ വീര്‍ത്തിരിക്കുന്നത് തടയാനും വയറു വേദന കുറയ്ക്കാനും സഹായിക്കും.
ആറ്...
പപ്പായ ആണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ എ, സി തുടങ്ങിയവ അടങ്ങിയ പപ്പായ കഴിക്കുന്നത് വയര്‍ വീര്‍ത്തിരിക്കുന്നത് തടയാനും വയറു വേദന കുറയ്ക്കാനും സഹായിക്കും.
ഏഴ്...
കിവിയാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി, കെ, പൊട്ടാസ്യം തുടങ്ങിയവ അടങ്ങിയ കിവി കഴിക്കുന്നതും ആര്‍ത്തവസമയത്തെ വേദനയും അസ്വസ്ഥതയും കുറയ്ക്കാൻ സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
wonderful fruits to eat during periods
Tags:
Food