വളരെ എളുപ്പത്തിൽ ഒരു കിടിലൻ മാതളനാരങ്ങ മിൽക്ക് ഷേക്ക്



















പഴങ്ങളിൽ നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയതാണ് മാതളനാരങ്ങ. വിറ്റാമിൻ സി, കെ, ബി, ഇ തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയ ഉത്തമ ഫലമാണ് മാതളം. കൂടാതെ കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ഫോളേറ്റ് തുടങ്ങിയവയും മാതളത്തിൽ അടങ്ങിയിട്ടുണ്ട്. 

മാതളനാരങ്ങയിൽ അടങ്ങിയിട്ടുള്ള നൈട്രിക് ആസിഡ് ധമനികളിൽ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പും മറ്റും നീക്കുന്നതിന് സഹായിക്കുന്നു. 90 ശതമാനത്തിലധികം കൊഴുപ്പും കൊളസ്‌ട്രോളും മാതള നാരങ്ങ ഇല്ലാതാക്കും. ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയ മാതളം ഉയർന്ന രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും ഹൃദയത്തിൻറെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. 
മാതള നാരങ്ങ സ്മൂത്തിയായും ജ്യൂസായും മൊക്കെ കഴിക്കാറുണ്ടല്ലോ. പാലും മാതളവും ചേർത്തൊരു രുചികരമായ 
മിൽക്ക് ഷേക്ക് തയ്യാറാക്കിയാലോ?...

വേണ്ട ചേരുവകൾ...

മാതളം  3 എണ്ണം 
പാൽ     ഒരു കപ്പ്
‌ചെറുപ്പഴം(ഞാലിപ്പൂവനോ, പാളയംകോടനോ) 4 എണ്ണം

തയ്യാറാക്കുന്ന വിധം...

ആദ്യം പാൽ നല്ലത് പോലെ തിളപ്പിച്ച് തണുപ്പിച്ച് വയ്ക്കുക. അതിന് ശേഷം മാതളനാരങ്ങ തൊലിക്കളഞ്ഞ് പാലിനൊപ്പം മിക്സിയിലോ ജ്യൂസറിലോ അടിക്കുക. ഇതിലേക്ക് കിസ്മിസ്, ബദാം, കശുവണ്ടിപരിപ്പ് എന്നിവ പൊടിച്ചോ അല്ലാതായോ ചേർക്കാവുന്നതാണ്. മിക്സ് ചെയ്തതിന് ശേഷം ഫ്രിഡ്ജിൽ സെറ്റാകാൻ വയ്ക്കുക. അൽപ നേരം കഴിഞ്ഞ് കുടിക്കാവുന്നതാണ്.

easy and tasty pomegranate milkshake recipe

Post a Comment

Previous Post Next Post