തൈരിൽ ഉണക്കമുന്തിരി ചേർത്ത് കഴിക്കൂ; അറിയാം ഈ അത്ഭുതഗുണങ്ങള്‍...

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് തൈര്. കാത്സ്യം, വിറ്റാമിൻ ബി-2, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ നിരവധി അവശ്യ പോഷകങ്ങൾ തൈരില്‍ അടങ്ങിയിട്ടുണ്ട്. തൈര് ഒരു മികച്ച പ്രോബയോട്ടിക് ആണ്.  ദിവസവും തൈര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും വയറ്റിലെ അസ്വസ്ഥതകള്‍ കുറയ്ക്കാനും വയറിന്‍റെയും കുടലിന്‍റെയും ആരോഗ്യത്തെ നിലനിര്‍ത്താനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. പ്രോബയോട്ടിക് ആയതിനാൽ, തൈരിൽ നല്ല ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ട്.
തൈരില്‍  മൂന്നോ നാലോ ഉണക്കമുന്തിരി കൂടി ചേർത്ത് കഴിക്കുന്നത് ഏറെ ഗുണം ചെയ്യുമെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ പറയുന്നത്. വിറ്റാമിനുകളും ധാതുക്കളും ആന്‍റിഓക്സിഡന്‍റുകളും മറ്റും അടങ്ങിയ ഒരു ഡ്രൈഫ്രൂട്ടാണ് ഉണക്കമുന്തിരി. നാരുകൾ ധാരാളം അടങ്ങിയതിനാൽ ദഹന പ്രക്രിയയെ സഹായിക്കാനും മലബന്ധം തടയാനും ഏറ്റവും മികച്ചതാണ് ഉണക്കമുന്തിരി.

തൈരില്‍  ഉണക്കമുന്തിരി ചേർക്കുന്നത് ദഹനവ്യവസ്ഥയെ ഇല്ലാതാക്കുന്ന എല്ലാ മോശം ബാക്ടീരിയകളെയും നശിപ്പിക്കാൻ സഹായിക്കും. സ്ഥിരമായി ദഹന പ്രശ്നവും മലമന്ധവും ഉള്ളവര്‍ തൈരില്‍ ഉണക്കമുന്തിരി ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്. കൂടാതെ ഉണക്കമുന്തിരി, തൈര് എന്നിവയിൽ ഉയർന്ന അളവിൽ കാത്സ്യം അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ എല്ലുകളെ ശക്തിപ്പെടുത്താനും അസ്ഥികളുടെ സാന്ദ്രത വർധിപ്പിക്കാനും സഹായിക്കുന്നു.  മോണകളും പല്ലുകളും ആരോഗ്യകരമായി നിലനിർത്തുന്നതിനും തൈരില്‍ ഉണക്കമുന്തിരി ചേർത്ത് കഴിക്കുന്നത് ​ഗുണം ചെയ്യുമെന്നും ന്യൂട്രീഷ്യന്മാര്‍ പറയുന്നു. കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിനും ബിപി കുറയ്ക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനുമൊക്കെ ഇവ സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാര ക്രമത്തില്‍ മാറ്റം വരുത്തുക.


Benefits Of Consuming Curd With Raisins

Post a Comment

Previous Post Next Post