നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു പാനീയമാണ് ഗ്രീന്‍ ടീ. ആന്റി ഓക്‌സിഡന്റുകൾ, ഫ്‌ളേവനോയിഡുകൾ, ഫൈറ്റോ ന്യൂട്രിയന്റുകൾ തുടങ്ങിയവ അടങ്ങിയിട്ടുള്ളതിനാൽ ഗ്രീൻ ടീ ദിവസവും കുടിക്കുന്നതു കൊണ്ട് നിരവധി ഗുണങ്ങള്‍ ഉണ്ട്. ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നത് മുതൽ കൊളസ്‌ട്രോൾ കുറയ്ക്കാൻ വരെ ഗ്രീൻ ടീ സഹായിക്കുന്നു.
ഗ്രീൻ ടീയുടെ പ്രധാന ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം... 👇
ഒന്ന്...
ആന്‍റി ഓക്സിഡന്‍റുകളാല്‍ സമ്പന്നമാണ് ഗ്രീന്‍ ടീ. ശരീരത്തിന്‍റെ രോഗപ്രതിരോധശേഷി മികച്ചതാക്കാന്‍ ഗ്രീൻ ടീ പതിവായി കുടിക്കുന്നത് നല്ലതാണ്.
രണ്ട്...
ദിവസവും ഒരു കപ്പ് ഗ്രീന്‍ ടീ കുടിക്കുന്നത് മാനസിക സമ്മർദ്ദം കുറയ്ക്കാന്‍ സഹായിക്കും. ഗ്രീന്‍ ടീയിലെ ചില ഘടകങ്ങള്‍ നമ്മുടെ നാഡികളെ റിലാക്‌സ് ചെയ്യിപ്പിക്കുമെന്നതിനു പുറമെ മസ്തിഷ്‌ക പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുകയും കോശങ്ങളുടെ നാശം കുറയ്ക്കുകയും ചെയ്യും. ഗ്രീന്‍ ടീയിലെ തിയാനൈന്‍ എന്ന അമിനോ ആസിഡാണ് നാഡികള്‍ റിലാക്‌സ് ആയി ഇരിക്കാന്‍ സഹായിക്കുന്നത്. ഇത് മസ്തിഷ്‌കത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം മാനസികസമ്മര്‍ദ്ദങ്ങള്‍ കുറയ്ക്കുന്നതിനും ഓര്‍മശക്തി വര്‍ധിപ്പിക്കുന്നതിനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കും.
മൂന്ന്...
ദിവസവും ഗ്രീന്‍ ടീ കുടിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാനും സഹായിക്കും. ഗ്രീൻ ടീയിലെ ടാന്നിൻസ് ആണ് ശരീരത്തിൽ നിന്ന് എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാന്‍ സഹായിക്കുന്നത്. കൂടാതെ പതിവായി ഗ്രീന്‍ ടീ കുടിക്കുന്നത് ഹൃദയത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
നാല്...
ഗ്രീൻ ടീയിലെ കാറ്റെച്ചിൻ, പോളിഫെനോൾ തുടങ്ങിയ പ്രകൃതിദത്ത ആന്റിഓക്‌സിഡന്റുകൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും അധിക ഭാരം ഒഴിവാക്കുകയും ചെയ്യുന്നു. അതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഗ്രീന്‍ ടീ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
അഞ്ച്...
ആന്റിമൈക്രോബയൽ ഗുണങ്ങളുള്ളതിനാൽ, ഗ്രീൻ ടീ, ദന്തക്ഷയം, ദന്തരോഗങ്ങൾ, വായ് നാറ്റം എന്നിവയ്ക്ക് കാരണമാകുന്ന ബാക്ടീരിയകളുടെയും വൈറസുകളുടെയും വളർച്ചയെ തടയുന്നു.
ആറ്...
ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നത് പ്രമേഹ രോഗികള്‍ക്കും നല്ലതാണ്.
ഏഴ്...
ചര്‍മ്മ സംരക്ഷണച്ചിനും ഗ്രീൻ ടീ മികച്ചതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്‌സിഡന്‍റുകൾ ആണ് ചര്‍മ്മത്തെ സംരക്ഷിക്കാന്‍ സഹായിക്കുന്നത്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
benefits of drinking green tea