വായ്നാറ്റം അകറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാം ഈ ആറ് കാര്യങ്ങള്‍...


വായ്‌നാറ്റം പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. പല കാരണങ്ങള്‍ കൊണ്ടും വായ്‌നാറ്റം ഉണ്ടാകാം. ശരീരത്തിന് വേണ്ട അളവിൽ വെള്ളം കുടിക്കാത്തതുകൊണ്ടുള്ള നിർജലീകരണവും ശോധനക്കുറവും വായ്നാറ്റത്തിന്റെ പ്രധാന കാരണങ്ങളാണ്. ഭക്ഷണത്തിനു ശേഷം ശരിയായ സമയത്ത് വായ വൃത്തിയാക്കിയില്ലെങ്കില്‍ വായ്നാറ്റം ഉണ്ടാകാം. അതുപോലെ വായിലോ മറ്റേതെങ്കിലും ശരീരഭാഗത്തോ ബാധിക്കുന്ന വിവിധ രോഗങ്ങൾ കൊണ്ടും വായ്‌നാറ്റം ഉണ്ടാകും. അതോടൊപ്പം പുകവലിയും മദ്യപാനവും വായ്നാറ്റത്തിന് കാരണമാകാം. 

വായ്‌നാറ്റം അകറ്റാൻ  വീട്ടില്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... Read alsoതൈര് പ്രിയരാണോ? എങ്കിൽ ഒന്ന് ശ്രദ്ധിക്കൂ

ഒന്ന്...

ചെറുനാരങ്ങ പിഴിഞ്ഞ് നീര് ഒരു കപ്പ് ഇളം ചൂടുവെള്ളത്തിൽ ചേർത്ത് മൗത്ത് വാഷായി ഉപയോഗിക്കാം. 

രണ്ട്... 

ഗ്രീന്‍ ടീ ദിവസേന കുടിക്കുന്നതും വായ്‌നാറ്റം അകറ്റാന്‍ ഉത്തമമാണ്.

മൂന്ന്...

വായ്നാറ്റത്തെ അകറ്റാനുള്ള  മികച്ച പ്രതിവിധിയാണ് പെരുംജീരകം. അതിനാല്‍ ഭക്ഷണത്തിന് ശേഷം അൽപം പെരുംജീരകം കഴിക്കുന്നത് ശീലമാക്കുക. 

നാല്...

ഭക്ഷണ ശേഷം ഒന്നോ രണ്ടോ ഏലക്ക വായിലിട്ട് ചവയ്ക്കുന്നതും വായ്‌നാറ്റം അകറ്റാന്‍ സഹായിക്കും.അഞ്ച്...

ഭക്ഷണം കഴിച്ചതിന് ശേഷം ഗ്രാമ്പൂ ചവക്കുന്നതും വായ്നാറ്റം അകറ്റാന്‍ സഹായിച്ചേക്കാം. ഗ്രാമ്പൂവില്‍ ആന്റിസെപ്റ്റിക് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്, ഇത് വായയിൽ ദുർഗന്ധം ഉണ്ടാക്കുന്ന ബാക്ടീരിയകളോട് പോരാടുന്നു.

ആറ്...

കറുവാപ്പട്ടയ്ക്ക് ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. വായ് നാറ്റം അകറ്റാൻ കറുവപ്പട്ട വെള്ളം ഉപയോഗിച്ച് വായ് കഴുകാം. 

home remedies to prevent bad breath

Post a Comment

Previous Post Next Post