ഡയറ്റില്‍ ഉള്‍പ്പെടുത്താം കോളിഫ്ലവർ; അറിയാം ഈ ആരോഗ്യ ഗുണങ്ങള്‍...


















പലര്‍ക്കും കഴിക്കാന്‍ ഇഷ്ടമുള്ള ഒരു പച്ചക്കറിയാണ് കോളിഫ്ലവർ. ക്രൂസിഫറസ് പച്ചക്കറി കുടുംബത്തിലെ അംഗമാണ് കോളിഫ്ലവർ. നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു പച്ചക്കറിയാണിത്. വെള്ള, പച്ച, പർപ്പിള്‍ തുടങ്ങി പല നിറങ്ങളിലും ഇവ ലഭിക്കും. വിറ്റാമിൻ ബി, സി, കെ, കോളിൻ, ഇരുമ്പ്, കാത്സ്യം എന്നിവയുൾപ്പെടെ നിരവധി പോഷകങ്ങളാള്‍ സമ്പന്നമാണ് കോളിഫ്ലവർ. കോളിഫ്ലവറിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തിന് മികച്ചതാണ്. 
ഒരു കപ്പ് കോളിഫ്ലറില്‍ മൂന്ന് ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്. കൂടാതെ കലോറിയും കാര്‍ബോയും കുറഞ്ഞ കോളിഫ്ലവർ ശരീരത്തിലെ കൊഴുപ്പ് അകറ്റാന്‍ സഹായിക്കും. അതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ഇവ സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ കോളിഫ്ലവർ ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. അതിനാല്‍ കുടലിന്‍റെ ആരോഗ്യത്തിനായി ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

കോളിഫ്ലവർ ഹൃദയാരോഗ്യത്തിനും അനുയോജ്യമായ പച്ചക്കറിയാണ്. സൾഫോറാഫെയ്ൻ എന്ന സസ്യ സംയുക്തത്തിന്റെ സാന്നിധ്യം ആണ് ഇവ ഹൃദയാരോഗ്യത്തിന് അനുയോജ്യമായ പച്ചക്കറിയാക്കുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ പച്ചക്കറി കൂടിയാണിത്. 

കോളിഫ്ലവറില്‍ വിറ്റാമിൻ സി ഉള്ളതിനാല്‍ ഇവ രോഗ പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കും. തലച്ചോറിന്റെ വികാസത്തിന് വേണ്ട പല ഘടകങ്ങളും കോളിഫ്ലവറില്‍ അടങ്ങിയിട്ടുണ്ട്. കോളിഫ്ലവർ സ്വാഭാവികമായും ഗ്ലൂട്ടണ്‍ രഹിതമാണ്. കോളിന്റെ നല്ല ഉറവിടമാണ് കോളിഫ്ലവർ. ഓർമ്മയ്ക്കും മാനസികാരോഗ്യത്തിനും  ആവശ്യമായ ഒരു പോഷകമാണിവ. അതിനാല്‍ തലച്ചോറിന്‍റെ ആരോഗ്യത്തിനായി ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 


ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Benefits of cauliflower you should know

Post a Comment

Previous Post Next Post