ചർമ്മ സംരക്ഷണത്തിന് വിവിധ ഫേസ് പാക്കുകളും ക്രീമുകളും മറ്റ് പൊടിക്കെെകളും പരീക്ഷിക്കുന്നവരാണ് പലരും. മുഖക്കുരു, കരുവാളിപ്പ്, വരണ്ട ചർമ്മം, കറുത്ത പാടുകൾ തുടങ്ങിയ പ്രശ്നങ്ങൾ അലട്ടുന്നുണ്ടാകാം. ചർമ്മ സംരക്ഷണത്തിന് സഹായിക്കുന്ന ഒന്നാണ് കറ്റാർവാഴ ജെൽ. നിരവധി ഗുണങ്ങളുള്ള ഒരു അത്ഭുത സസ്യമാണ് കറ്റാർവാഴ. ആൻറിഓക്സിഡൻറുകൾ ധാരാളം അടങ്ങിയ കറ്റാർവാഴ ചർമ്മത്തിൻറെയും തലമുടിയുടെയും ആരോഗ്യത്തിന് നല്ലതാണ്. ചർമ്മത്തിൻറെ വരൾച്ച, കരുവാളിപ്പ് എന്നിവ മാറാനും മൃദുത്വം ലഭിക്കാനും തിളക്കമുള്ള ചർമ്മം ലഭിക്കാനും കറ്റാർവാഴ ഏതൊക്കെ രീതിയിൽ ഉപയോഗിക്കാമെന്നതാണ് താഴേ പറയുന്നത്...
Read also: സ്ത്രീകള്‍ രാത്രിയില്‍ ശരിക്ക് ഉറങ്ങിയില്ലെങ്കില്‍...; നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ടത്...
ഒന്ന്...
കൈകൾ കഴുകിയ ശേഷം വിരൽത്തുമ്പിൽ ചെറിയ അളവിൽ ജെൽ എടുക്കുക. ശേഷം മുഖത്ത് പുരട്ടുക. വൃത്താകൃതിയിൽ മുഖം നന്നായി മസാജ് ചെയ്ത് തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ഇടാം. ഒരു കറ്റാർവാഴ സ്കിൻ ടോണർ ഉണ്ടാക്കാൻ, അര ഗ്ലാസ് വെള്ളത്തിൽ അൽപം കറ്റാർവാഴ ജെൽ മിക്സ് ചെയ്ത് ഫ്രിഡ്ജിൽ സൂക്ഷിക്കുക. ഇടയ്ക്കിടെ ഇത് മുഖത്തെ പുരട്ടുന്നത് ചർമ്മം കൂടുതൽ ലോലമാകാൻ സഹായിക്കും.
രണ്ട്...
കറ്റാർവാഴ ജെല്ലിൽ അടങ്ങിയിട്ടുള്ള വൈറ്റമിനുകളും പോഷകങ്ങളും കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറാൻ സഹായിക്കുന്നു. കറ്റാർവാഴ ജെൽ കൺതടങ്ങളിൽ പുരട്ടി ദിവസവും മസ്സാജ് ചെയ്താൽ കണ്ണിനു താഴത്തെ കറുപ്പ് മാറിക്കിട്ടാൻ സഹായിക്കും.
മൂന്ന്...
കറ്റാർവാഴപ്പോളകൾ ചെറിയ കഷ്ണങ്ങളാക്കിയിട്ട് അല്പം വെള്ളത്തിലിട്ട് തിളപ്പിക്കുക. തിളപ്പിച്ചു തണുത്ത് കഴിയുമ്പോൾ മിക്സിയിലിട്ട് അരച്ചെടുക്കാം. പിന്നീട് ഈ പേസ്റ്റിൽ അല്പം തേൻ ചേർത്ത് നന്നായി യോജിപ്പിച്ചതിന് ശേഷം മുഖത്ത് പുരട്ടുക. മുഖക്കുരുവും പാടുകളും മാറാൻ ഇത് സഹായിക്കും. ചർമത്തിലെ ചുളിവുകൾ മാറാനും കറ്റാർവാഴ സഹായിക്കും.
aloe vera benefits for face and skin rse