മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച സംഭവം; ശാസ്ത്രീയ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകി മന്ത്രി


















തൃശൂർ: തിരുവില്വമലയിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ട് വയസുകാരി മരിച്ച സംഭവത്തിൽ ഇടപെട്ട് മന്ത്രി കെ രാധാകൃഷ്ണൻ. സംഭവത്തിൽ ശാസ്ത്രീയ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി നിർദേശം നൽകി. ജില്ലാ കളക്ടർക്കാണ് നിർദേശം നൽകിയത്.

ഇന്നലെ രാത്രി 10 മണിയോടെയാണ് അപകടം നടക്കുന്നത്. പട്ടിപ്പറമ്പ് കുന്നത്ത് വീട്ടിൽ അശോക് കുമാറിൻറെ മകൾ ആദിത്യശ്രീ (8) ആണ് മരിച്ചത്. തിരുവില്വാമല പുനർജനി ക്രെസ്റ്റ് ന്യൂ ലൈഫ് സ്‌കൂളിൽ മൂന്നാംക്ലാസ് വിദ്യാർഥിയാണ് മരിച്ച ആദിത്യശ്രീ. മൊബൈൽ ഫോണിൽ വീഡിയോ കാണുന്നതിനിടെ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഉഗ്രശബ്ദത്തോടെയാണ് ഫോൺ പൊട്ടിത്തെറിച്ചത്. മുഖത്തും കൈക്കും ഗുരുതര പരുക്കേറ്റാണ് മരണം. പൊട്ടിത്തെറിച്ച് മൊബൈൽഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തൃശൂർ മെഡി. കോളജിലേക്ക് മാറ്റി.

k radhakrishnan mobile phone blast case

Post a Comment

Previous Post Next Post