ലാമിനേറ്റഡ് ഡ്രൈവിംഗ് ലൈസൻസുകൾക്ക് വിട; നാളെ മുതൽ സ്മാർട്ടാകും, പുതിയ കാർഡിൽ ഏഴ് സുരക്ഷാ ഫീച്ചറുകൾ

കോഴിക്കോട് : ലാമിനേറ്റഡ് ഡ്രൈവിംഗ് ലൈസൻസുകൾ മാറ്റി സ്മാർട്ട് കാ‍ർഡുകൾ കൊണ്ടുവരണമെന്ന ആവശ്യം യാഥാർത്ഥ്യമാകുന്നു. ഏഴിലധികം സുരക്ഷാ ഫീച്ചറുകളോട് കൂടിയ പിവിസി പെറ്റ് ജി കാർഡിലുള്ള ലൈസൻസുകൾ നാളെ മുതൽ നിലവിൽ വരുന്നു. സീരിയൽ നമ്പർ, UV എംബ്ലംസ്, ഗില്ലോച്ചെ പാറ്റേൺ, മൈക്രോ ടെക്സ്റ്റ്, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കൽ വേരിയബിൾ ഇങ്ക്, QR കോഡ് എന്നിങ്ങനെ ഏഴ് പ്രധാന സുരക്ഷാ ഫീച്ചറുകളാണ് ഡ്രൈവിംഗ് ലൈസൻസിനുള്ളത്. 
മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേയ്സ് (MoRTH) ൻ്റെ മാനദണ്ഡ പ്രകാരമാണ് ലൈസൻസ് കാർഡ് ഡിസൈൻ ചെയ്തിട്ടുള്ളത്. ഏപ്രിൽ 20ന് മുഖ്യമന്ത്രി പിണറായി വിജയൻ സ്മാ‍ർട്ട് ലൈവിംഗ് ലൈസൻസ് കാർഡുകൾ ഉദ്ഘാടനം ചെയ്യും. അധികം താമസിയാതെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും സമാന രീതിയിലുള്ള കാർഡിലേക്ക് മാറുമെന്നും മോട്ടാർ വാഹന വകുപ്പ് അറിയിച്ചു.

smart driving licenses cards from tomorrow new card with seven security features

Post a Comment

Previous Post Next Post