തിരുവനന്തപുരം:വന്ദേഭാരത് എക്സ്പ്രസിന്‍റെ പരീക്ഷണ ഓട്ടം തുടങ്ങി. പുലര്‍ച്ചെ 5.10ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട ട്രെയിന്‍ കണ്ണൂര്‍ വരെ പരീക്ഷണ ഓട്ടം നടത്തും. രാത്രിയോടെ തിരുവനന്തപുരത്ത് തിരിച്ചെത്തുംവിധമാണ് പരീക്ഷണ ഓട്ടം. തിരുവനന്തപുരം ഡിവിഷനിലെ വിവിധ വിഭാഗങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ട്രെയിനിലുണ്ട്.
12.30ന് ട്രെയിൻ കണ്ണൂരിലെത്തും. 2.30നുള്ളിൽ തിരുവനന്തപുരത്തേക്ക് മടങ്ങും. കൊച്ചുവേളി യാർഡിൽനിന്ന് പുലർച്ചെ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലേക്ക് ട്രെയിൻ എത്തിച്ചിരുന്നു. ഷൊർണൂരിൽ സ്റ്റോപ് ഇല്ലാത്തതിനാൽ പാലക്കാട് ഡിവിഷൻ ഉന്നത ഉദ്യോഗസ്ഥർ തൃശൂരിൽനിന്നു കയറും. കോട്ടയം വഴിയാണ് വന്ദേഭാരത് എക്സ്പ്രസിന്റെ ട്രയൽ റൺ.
ട്രെയിനിന്റെ വേഗം, പാളങ്ങളുടെ ക്ഷമത, സുരക്ഷ തുടങ്ങിയ കാര്യങ്ങള്‍ വിലയിരുത്തും. പരീക്ഷണ ഒാട്ടത്തിനു ശേഷമായിരിക്കും ട്രെയിനിന്റെ സമയക്രമം പ്രസിദ്ധീകരിക്കുക. 25നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ദേഭാരത് എക്സ്പ്രസ് ഫ്ലാഗ് ഒാഫ് ചെയ്യുന്നത്.
Vande Bharat express trial run started
Tags:
Vande bharat express