7,499 രൂപയ്ക്ക് 6.52 ഇഞ്ച് ഡിസ്‌പ്ലേ ഫോൺ, പോകോ സി51 ഇന്ത്യയിലെത്തി





















ഷഓമിയുടെ സബ് ബ്രാൻഡിന്റെ ഏറ്റവും പുതിയ എൻട്രി ലെവൽ സ്മാർട് ഫോൺ പോകോ സി51 ( Poco C51) ഇന്ത്യയിൽ അവതരിപ്പിച്ചു. പുതിയ പോക്കോ സി-സീരീസ് സ്മാർട് ഫോണിൽ വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ നോച്ച് ഡിസ്‌പ്ലേ ഉണ്ട്. പോകോ സി51 രണ്ട് വ്യത്യസ്ത കളർ ഓപ്ഷനുകളിലും 4 ജിബി റാം, 64 ജിബി സ്റ്റോറേജ് കോൺഫിഗറേഷനിലുമാണ് വരുന്നത്. 
പോകോ സി51 ന്റെ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 8,499 രൂപയാണ് വില. ഇത് പവർ ബ്ലാക്ക്, റോയൽ ബ്ലൂ കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. ഫ്ലിപ്കാർട്ട് വഴിയാണ് വിൽപന. ഏപ്രിൽ 10 മുതൽ വിൽപന തുടങ്ങും. പ്രത്യേക ലോഞ്ച് ഓഫർ പ്രകാരം പോകോ സി51ഹാൻഡ്സെറ്റ് 7,999 രൂപയ്ക്കും വാങ്ങാം. എന്നാൽ ഈ ഓഫറിന്റെ കാലാവധി വിവരങ്ങൾ ലഭ്യമല്ല. ആക്സിസ് ബാങ്ക് കാർഡുകൾ വഴി ഹാൻഡ്സെറ്റ് വാങ്ങുന്നവർക്ക് അഞ്ച് ശതമാനം ക്യാഷ്ബാക്കും ലഭിക്കും.





ഡ്യുവൽ സിം സ്ലോട്ടുളള പോകോ സി51 ആൻഡ്രോയിഡ് 13 (Go Edition)ലാണ് പ്രവർത്തിക്കുന്നത്. 120Hz ടച്ച് സാംപ്ലിങ് റേറ്റുള്ള 6.52-ഇഞ്ച് എച്ച്ഡി പ്ലസ് (720x1,600 പിക്സലുകൾ) ആണ് ഡിസ്‌പ്ലേ. സെൽഫി ഷൂട്ടർ സ്ഥാപിക്കാൻ ഡിസ്‌പ്ലേയിൽ വാട്ടർഡ്രോപ്പ്-സ്റ്റൈൽ നോച്ച് ഉണ്ട്. 4 ജിബി റാമിനൊപ്പം ഒക്ടാ കോർ മീഡിയടെക് ഹീലിയോ ജി 36 ആണ് പ്രോസസർ. 3 ജിബി ഉപയോഗിക്കാത്ത സ്റ്റോറേജ് ഉപയോഗിച്ച് ഇൻബിൽറ്റ് റാം 7 ജിബി വരെ വികസിപ്പിക്കാൻ കഴിയും.








പോകോ സി51ൽ ഡ്യുവൽ റിയർ ക്യാമറ യൂണിറ്റ് ഉണ്ട്. ഇതിൽ 8 മെഗാപിക്സൽ പ്രൈമറി സെൻസറും ഒരു സെക്കൻഡറി ഡെപ്ത് സെൻസറും ഉൾപ്പെടുന്നു. സെൽഫികൾക്കും വിഡിയോ കോളുകൾക്കുമായി മുൻവശത്ത് 5 മെഗാപിക്സലിന്റേതാണ് സെൻസർ. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 1 ടിബി വരെ വികസിപ്പിക്കാവുന്ന 64 ജിബി ഓൺബോർഡ് സ്റ്റോറേജ് പോകോ സി51 വാഗ്ദാനം ചെയ്യുന്നു. 4ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, ഗ്ലോനസ്, ബെയ്ദു, മൈക്രോ-യുഎസ്ബി പോർട്ട്, 3.5എംഎം ഓഡിയോ ജാക്ക് എന്നിവയാണ് ഓൺബോർഡിലെ പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകൾ. 5,000എംഎഎച്ച് ആണ് ബാറ്ററി.

Poco C51 With 6.52-Inch Display Launched in India

Post a Comment

Previous Post Next Post