4,490 രൂപയ്ക്ക് 50 മണിക്കൂർ ബാറ്ററി ലൈഫുള്ള ഹെഡ്ഫോണുകൾ അവതരിപ്പിച്ച് സോണി


















സോണി ഇന്ത്യ പുതിയ ഡബ്ല്യുഎച്ച്-സിഎച്ച്520 (WH-CH520) ഹെഡ്ഫോണുകൾ അവതരിപ്പിച്ചു. ഉയർന്ന നിലവാരമുള്ള ഒാഡിയോ ഉപയോഗിച്ച് കോംപാക്റ്റ് ഫോം ഫാക്ടറിൽ ശ്രോതാക്കൾക്ക് സംഗീതം ആസ്വദിക്കാവുന്ന രീതിയിലാണ് പുതിയ ഒാൺ-ഇയർ വയർലെസ് ഹെഡ്ഫോണുകൾ ഡിസൈൻ ചെയ്തിരിക്കുന്നത്. 
അതിവേഗ ചാർജിങ്ങിൽ 50 മണിക്കൂർ വരെ ബാറ്ററി ലൈഫാണ് ഹെഡ്ഫോണുകൾ വാഗ്ദാനം ചെയ്യുന്നത്. ആർട്ടിസ്റ്റ് ഉദ്ദേശിച്ചത് അതേ രീതിയിൽ ഉയർന്ന നിലവാരമുള്ള ശബ്ദം പുറപ്പെടുവിക്കുന്നതിന് ഡിജിറ്റൽ സൗണ്ട് എൻഹാൻസ്മെന്റ് എൻജിൻ (ഡിഎസ്ഇഇ) പുതിയ ഹെഡ്ഫോണുകളിലുണ്ട്. ഡിവൈസുകൾ തമ്മിലുള്ള എളുപ്പത്തിലുള്ള കണക്റ്റിവിറ്റിക്കായി മൾട്ടിപോയിന്റ് കണക്ഷനും ഡബ്ല്യുഎച്ച്-സിഎച്ച്520 ഹെഡ്ഫോണുകളുടെ സവിശേഷതയാണ്. 






















BUY AT
Sony WH-CH520 headphone
Sony WH-CH520 headphone


സോണി അല്ലെങ്കിൽ ഹെഡ്ഫോൺസ് കണക്ട് ആപ്പിലെ ഇക്യു കസ്റ്റം ഉപയോഗിച്ച് ഒാരോ സംഗീത വിഭാഗത്തിന്റെയും ശബ്ദ നിലവാരം ഇഷ്ടാനുസൃതമാക്കാൻ കഴിയും. ബിൽറ്റ്ഇൻ മൈക്കിനൊപ്പം ക്രിസ്റ്റൽ ക്ലിയർ ഹാൻഡ്സ് ഫ്രീ കോളിങ്, ആൻഡ്രോയിഡ് ഡിവൈസുകളെ എളുപ്പത്തിൽ കണക്ട് ചെയ്യാൻ ഫാസ്റ്റ് പെയർ, പിസിയിലേക്ക് എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന സ്വിഫ്റ്റ് പെയർ, 360 റിയാലിറ്റി ഒാഡിയോ, ഒതുക്കമുള്ളതും എളുപ്പത്തിൽ കൊണ്ടുപോകാനും സഹായിക്കുന്ന സ്വിവൽ ഡിസൈൻ എന്നിവയാണ് ഡബ്ല്യുഎച്ച്-സിഎച്ച്520 ഹെഡ്ഫോണുകളുടെ മറ്റു പ്രധാന സവിശേഷതകൾ.

2023 ഏപ്രിൽ 11 മുതൽ സോണി റീട്ടെയിൽ സ്റ്റോറുകളിൽ (സോണി സെന്റർ, സോണി എക്സ്ക്ലൂസീവ്), www.ShopatSC.com പോർട്ടൽ, പ്രധാന ഇലക്ട്രോണിക് സ്റ്റോറുകൾ, മറ്റു ഇ-കൊമേഴ്സ് വെബ്സൈറ്റുകൾ എന്നിവിടങ്ങളിൽ ഡബ്ല്യുഎച്ച്-സിഎച്ച്520 ഹെഡ്ഫോണുകൾ ലഭ്യമാകും. 4,490 രൂപയാണ് വില.

Sony announces new on-ear wireless headphones WH-CH520 with 50 hours battery life

Post a Comment

Previous Post Next Post