കേരളത്തിൽ 13 ബീച്ചുകളിൽ ശക്തമായ രീതിയിൽ തീരം ഇടിയുന്നു


















തിരുവനന്തപുരം:കേരളത്തിലെ ഒൻപതു ബീച്ചുകളിൽ തീരം വർധിക്കുന്നതായും 13 ബീച്ചുകളിൽ തീരം ഇടിയുന്നതായും കേന്ദ്ര പരിസ്ഥിതി– കാലാവസ്ഥാ മന്ത്രാലയം. നാഷനൽ സെന്റർ ഫോർ സസ്റ്റെയ്നബിൾ കോസ്റ്റൽ മാനേജ്മെന്റ് (എൻസിഎസ്‌സിഎം) സംസ്ഥാനങ്ങൾ തിരിച്ചു നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണു കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
കേരളം ഉൾപ്പെടെ 9 തീരദേശ സംസ്ഥാനങ്ങളിലെയും രണ്ടു കേന്ദ്രഭരണപ്രദേശങ്ങളിലെയും ബീച്ചുകളിൽ 1990 മുതൽ 2021 വരെയുള്ള കാലയളവാണു പഠനവിധേയമാക്കിയത്. തൃശൂർ ജില്ലയിലെ ചാവക്കാട് ബീച്ചിലാണ് ഏറ്റവുമധികം പുതിയ തീരം ഉണ്ടായത്– 9,13,318 ചതുരശ്ര മീറ്റർ. കണ്ണൂർ ജില്ലയിലെ മീങ്കുന്നു ബീച്ചാണു രണ്ടാമത്– 5,45,923 ചതുരശ്രമീറ്റർ. തീരശോഷണം കാര്യമായി സംഭവിച്ചതു തൃശൂർ ജില്ലയിലെ സ്നേഹതീരം ബീച്ചിലാണ്– 7,31,778 ചതുരശ്ര മീറ്റർ.

ആലപ്പുഴ ബീച്ചിലും കോഴിക്കോട് കാപ്പാട് ബീച്ചിലും ചിലയിടങ്ങളിൽ തീരം വളരുകയും മറ്റു ചിലയിടങ്ങളിൽ ഇടിയുകയും ചെയ്തുവെന്നാണു കണ്ടെത്തൽ. തീരശോഷണം സംഭവിച്ച 13 ബീച്ചുകളിൽ ആറും തിരുവനന്തപുരം ജില്ലയിലാണ്. കേരളത്തിലെ 22 ബീച്ചുകളിലെ സ്ഥിതിയാണ് എൻസിഎസ്‍സിഎം പഠിച്ചത്. രാജ്യസഭയിൽ സിപിഐയുടെ പി.സന്തോഷ്കുമാറിന്റെ ചോദ്യത്തിനാണു കേന്ദ്രമന്ത്രാലയം വിശദാംശങ്ങൾ ലഭ്യമാക്കിയത്.

Coastal Decline at 13 Beaches in Kerala, Growth At Nine

Post a Comment

Previous Post Next Post