എഡബ്ല്യുഎസ് യൂസര്‍ ഗ്രൂപ്പ് കാലിക്കറ്റ് ഉദ്ഘാടനം ഇന്ന്


















ആമസോണ്‍ വെബ് സര്‍വീസസ് ഡെവലപ്പര്‍മാര്‍, സോലൂഷന്‍ ആര്‍ക്കിടെക്റ്റുകള്‍, ഡെവ് ഓപ്‌സ് എഞ്ചിനീയര്‍മാര്‍, ഉപഭോക്താക്കള്‍ ഉള്‍പ്പടെയുള്ളവര്‍ ചേര്‍ന്ന് തുടക്കമിട്ട എഡബ്ല്യുഎസ് യൂസര്‍ ഗ്രൂപ്പ് കാലിക്കറ്റ് എന്ന കൂട്ടായ്മയുടെ ഉദ്ഘാടനം മാര്‍ച്ച് 27ന്. കോഴിക്കോട് യുഎല്‍ സൈബര്‍ പാര്‍ക്കില്‍ രാവിലെ ഒമ്പത് മുതല്‍ ആറ് വരെ നടക്കുന്ന പരിപാടിയില്‍ ഈ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. 
എഡബ്ല്യൂഎസിന്റെ പ്രതിനിധികളായ അപരാജിതന്‍ വൈദ്യനാഥന്‍, ഗൗരവ് ഗുപ്ത, ദിജീഷ് പടിഞ്ഞാറേതില്‍ തുടങ്ങിയവരും വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രതിനിധികളും സംസാരിക്കും. ആമസോണ്‍ വെബ് സര്‍വ്വീസസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ തമ്മില്‍ ആശയങ്ങള്‍ പങ്കുവെക്കുന്നതിനും, പുതിയ എഡബ്ല്യൂഎസ് സാങ്കേതിക വിദ്യകളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനുമെല്ലാം വേണ്ടിയാണ് ഇത്തരം ഒരു കൂട്ടായ്മ എഡബ്ല്യൂഎസ് യൂസര്‍ ഗ്രൂപ്പ് കാലിക്കറ്റിന്റെ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.

ബ്ലാക്ക് ഹോക്ക് നെറ്റ്‌വർക്ക് കമ്പനിയായ റിബ്ബൺ ആണ് പരിപാടിയുടെ സ്പോൺസർ. റിബ്ബണിന്റെ എൻജിനീയറിങ് സീനിയർ ഡയറക്ടർ രാജീവ് വീട്ടിലും പങ്കെടുക്കുന്നുണ്ട്. മാർച്ച് 27 എട്ട് മണിയോടെ പരിപാടിയ്ക്കായുള്ള റജിസ്ട്രേഷൻ ആരംഭിക്കും.

AWS user group Calicut meet up ul cyberpark

Post a Comment

Previous Post Next Post