മലപ്പുറം വട്ടപ്പാറയിൽ ലോറി മറിഞ്ഞ് മൂന്ന് മരണം, ഈ മാസം ഇത് നാലാമത്തെ അപകടം


















മലപ്പുറം : വട്ടപ്പാറയിൽ ലോറി മറിഞ്ഞ് മൂന്ന് പേർ മരിച്ചു. ഉള്ളി കയറ്റി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരെ ഇതുവരെയും തിരിച്ചറിയാനായിട്ടില്ല. നിയന്ത്രണം വിട്ട ലോറി വട്ടപ്പാറ വളവിലെ ഗർത്തത്തിലേക്ക് മറിയുകയായിരുന്നു. 
വാഹനത്തിൽ മൂന്ന് തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഇവർ വാഹനത്തിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു. ഏറെ നേരത്തെ രക്ഷാപ്രവർത്തനത്തിലൊടുവിലാണ് ഇവരെ പുറത്തെടുക്കാനായത്. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. സ്ഥിരം അപകടമുണ്ടാകുന്ന സ്ഥലമാണ് വട്ടപ്പാറ. ഈ മാസം നാലാമത്തെ അപകടമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. 

three died in an Accident in Vattappara

Post a Comment

Previous Post Next Post