തട്ടിപ്പ് യുപിഐ വഴി; 81 പേരിൽ നിന്ന് തട്ടിയെടുത്തത് ഒരു കോടി രൂപ; ഈ തട്ടിപ്പ് രീതിയെ കരുതിയിരിക്കുക

രാജ്യത്തിന്റെ പണമിടപാട് രീതിയെ തന്നെ മാറ്റിമറിച്ച സംവിധാനമാണ് യുപിഐ. ഇന്ന് ആരും പണം കൈവശം വയ്ക്കാതെ ഭൂരിഭാഗം പേരും പണമിടപാട് നടത്തുന്നത് യുപിഐ വഴിയാണ്. ഫെബ്രുവരി 2022 ലെ കണക്ക് പ്രകാരം 36 കോടി യുപിഐ ട്രാൻസാക്ഷനുകളാണ് രാജ്യത്ത് നടന്നിരിക്കുന്നത്. പണമിടപാടുകൾ വർധിച്ചതോടെ യുപിഐ വഴിയുള്ള തട്ടിപ്പും വർധിക്കുന്നുണ്ട്. ആദ്യം ക്യു.ആർ കോഡ് മാറ്റിയും വ്യാജ ലിങ്ക് വഴിയുമാണ് തട്ടിപ്പ് നടത്തിയിരുന്നതെങ്കിൽ ഇപ്പോൾ പണം അയച്ച് നൽകിയാണ് തട്ടിപ്പ് നടത്തുന്നത്.
ആദ്യം തട്ടിപ്പ് സംഘം ഒരു അജ്ഞാത നമ്പറിൽ നിന്ന് നമുക്ക് യുപിഐ വഴി പണം അയക്കും. പിന്നാലെ ഒരു ഫോൺ കോൾ വരും. മറ്റൊരാൾക്ക് അയച്ച പണം തെറ്റി നമുക്ക് വന്നതാണെന്നും അതുകൊണ്ട് പണം തിരിച്ച് ഇട്ടുകൊടുക്കണമെന്നും ഇവർ പറയും. പണം തിരിച്ചയച്ച് നൽകുന്നതോടെ തട്ടിപ്പ് സംഘം വിജയിക്കും. പിന്നീട് നമ്മുടെ അക്കൗണ്ടിലുള്ള പണം മുഴുവൻ ഇവർ കവർന്നെടുക്കും. തട്ടിപ്പ് സംഘത്തിന്റെ കൈവശമുള്ള മാൽവെയർ വഴിയാണ് ഇവർ നമ്മുടെ അക്കൗണ്ട് വിവരങ്ങൾ കവർന്ന് പണം തട്ടിയെടുക്കുന്നത്.

ഇങ്ങനെ സംഭവിച്ചാൽ എന്ത് ചെയ്യണം ?

ആരെങ്കിലും പണം തെറ്റി നിങ്ങളുടെ അക്കൗണ്ടിലേക്ക് അയച്ചാൽ, ആ വ്യക്തി അജ്ഞാതനാണെങ്കിൽ ഉടൻ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് നിങ്ങളെ വിളിച്ച വ്യക്തിയോട് സ്‌റ്റേഷനിലെത്താൻ പറയുക. അവിടെ വച്ച് പണം കൈമാറാമെന്ന് അറിയിക്കണം. തട്ടിപ്പുസംഘമാണെങ്കിൽ ഉറപ്പായും പിന്നെ നിങ്ങളുമായി ബന്ധപ്പെടില്ല.

UPI Scam Fraudsters Steal 1 Crore

Post a Comment

Previous Post Next Post