അക്ഷയകേന്ദ്രങ്ങൾ നാളെ കരിദിനം ആചരിക്കും






style="display:inline-block;width:728px;height:90px"
data-ad-client="ca-pub-1130402913209900"
data-ad-slot="8936189692">






style="display:inline-block;width:320px;height:50px"
data-ad-client="ca-pub-1130402913209900"
data-ad-slot="4755070400">






കോഴിക്കോട്: അക്ഷയകേന്ദ്രങ്ങളോടുള്ള അവഗണനയ്ക്കെതിരേ പ്രക്ഷോഭം സംഘടിപ്പിക്കാൻ ഫോറം ഓഫ് അക്ഷയ സെന്റർ എന്റർപ്രണേഴ്‌സ് സംസ്ഥാനകമ്മിറ്റി തീരുമാനിച്ചു. നാളെ (24-ന് വെള്ളിയാഴ്ച) സംസ്ഥാന വ്യാപകമായി അക്ഷയകേന്ദ്രങ്ങൾ കരിദിനമാചരിക്കും. സേവനനിരക്കുകൾ പരിഷ്കരിക്കുക, പഞ്ചായത്തുകളിൽ തുടങ്ങിയ കുടുംബശ്രീ ഹെൽപ്പ് ഡെസ്ക്, ഫെസിലിറ്റേഷൻ സെന്ററുകൾ എന്നിവ നിർത്തലാക്കുക, അനധികൃത ഓൺലൈൻ കേന്ദ്രങ്ങൾക്കെതിരേ നടപടിയെടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
എല്ലാ തൊഴിൽമേഖലയിലും ശമ്പളപരിഷ്കരണവും ആനുകൂല്യങ്ങളും വർധിച്ചിട്ടും അക്ഷയസംരംഭകർക്ക് യാതൊരുവിധ പരിഗണനയും സർക്കാർ നൽകുന്നില്ലെന്ന് സംസ്ഥാനപ്രസിഡന്റ് സ്റ്റീഫൻ ജോൺ, സെക്രട്ടറി എ.പി. സദാനന്ദൻ, ട്രഷറർ സി.വൈ. നിഷാന്ത് എന്നിവർ പറഞ്ഞു.

Akshayakendras will observe Kari Day tomorrow

Post a Comment

Previous Post Next Post