കോഴിക്കോട് നഗരത്തിൽ പിഞ്ചുകുഞ്ഞിന്റെ പാദസരം കവർന്ന തമിഴ് നാടോടി സ്ത്രീകള്‍ പിടിയില്‍


കോഴിക്കോട്: പിഞ്ചുകുഞ്ഞിന്റെ പാദസരം കവർന്ന തമിഴ് നാടോടി സ്ത്രീകള്‍ പിടിയില്‍. കോഴിക്കോട് മാനാഞ്ചിറ എസ് ബിഐ ബസ് സ്റ്റോപ്പില്‍ ബസ് കയറാന്‍ നില്‍ക്കുകയായിരുന്ന, എരഞ്ഞിക്കല്‍ കണ്ടംകുളങ്ങര സ്വദേശിയുടെ ഒരു വയസ്സുള്ള മകളുടെ കാലില്‍കിടന്ന പാദസരം ആണ് പ്രതികള്‍ കവർന്നത്. സംഭവത്തിൽ തമിഴു നാടോടി സ്ത്രീകള്‍ പിടിയിലായി.
പ്രതികളുടെ കൈവശത്തില്‍ നിന്നും പാദസരം കണ്ടെടുത്തിരുന്നു. തമിഴ്നാട് കല്‍മേട് സ്വദേശികളായ സുഗന്ധി ( 27) പ്രിയ എന്നിവരെയാണ് കോഴിക്കോട് ടൌണ്‍ പോലീസ് ഇന്ന് അറസ്റ്റ് ചെയ്തത്. കോഴിക്കോട് ടൌണ്‍ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് എടുത്തിരുന്നു. പ്രതികള്‍ക്കെതിരെ കേരളത്തിലെ വിവിധ പൊലീസ് സ്റ്റെഷനുകളില്‍ കേസുകളുണ്ട്.

ടൗണ്‍ പൊലീസ് ഇന്സ്പെക്ടര്‍ ബിജു. എം.വി. യുടെ നേതൃത്വത്തില്‍ എസ്.ഐ.മാരായ അബ്ദുള്‍ സലിം. വിവി മുഹമ്മദ് സിയാദ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഉദയകുമാര്‍, സിജി, സി പി ഒ. ഉല്ലാസ് എന്നിവരടങ്ങിയ സംഘമാണ് പിങ്ക് പോലീസിന്റെ സഹായത്തോടെ പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ കോടതി റിമാന്‍ഡ് ചെയ്തു.

Post a Comment

Previous Post Next Post